UAE യിൽ വിവിധ മേഖലകളിൽ മഴയും കാറ്റും തുടരുന്നു
January 26, 2023

UAE യിൽ വിവിധ മേഖലകളിൽ മഴയും കാറ്റും തുടരുന്നു.കാലാവസ്ഥ മാറ്റത്തിൽ ജാഗ്രതപാലിക്കണമെന്ന് യു.എ.ഇ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കുറച്ചുദിവസം അസ്ഥിര കാലാവസ്ഥ തുടരും. ചില ഭാഗങ്ങളിൽ ഇടിമിന്നലിന്റെ അകമ്പടിയോടെയായിരിക്കും മഴ.തണുപ്പും ശക്തമാകും. മണിക്കൂറിൽ 60 കി.മീ വേഗത്തിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ട് .
ഈ കാലയളവിൽ ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സജ്ജരാണെന്ന് അധികൃതർ പറഞ്ഞു.
അനാവശ്യ യാത്ര ഒഴിവാക്കണമെന്നുംഅടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാസംവിധാനങ്ങൾ സ്വീകരിച്ചും വാഹനമോടിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, കാലാവസ്ഥ സംബന്ധിച്ചും അപകടങ്ങളെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം.
No Comments
Leave a Comment