ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ
February 2, 2024
യു.എ.ഇ.യുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്ക് അധിക സർവീസുകൾ നടത്തുന്നു. കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ കൂട്ടിയത്. ബെംഗളൂരുവിലേക്ക് അബുദാബിയിൽനിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകളും കൊൽക്കത്തയിലേക്ക് ആഴ്ചയിൽ ഒരു വിമാനവും അധികമായി പറക്കും. ജൂൺ 15 മുതൽ പുതിയ വിമാനങ്ങൾ പറന്നുതുടങ്ങും.സൗദിയിലെ ജിദ്ദ, റിയാദ്, ജോർദാനിലെ അമ്മാൻ, ലെബനനിലെ ബയ്റുത്ത്, ശ്രീലങ്കയിലെ കൊളംബോ എന്നിവിടങ്ങളിലേക്കും അധികസർവീസുകൾ തുടങ്ങി. വിമാനസമയവും ദിവസവും അടുത്തദിവസങ്ങളിൽ വെബ്സൈറ്റിലൂടെ അറിയാം. യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് സർവീസുകൾ വർധിപ്പിച്ചത്.
No Comments
Leave a Comment