ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി
February 1, 2024
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റുകൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി .കഴിഞ്ഞ വർഷം നിമിഷനേരം കൊണ്ട് ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തീകരിച്ച് കടന്നുപോയത് 2.1 കോടി യാത്രക്കാരാണ്.2022ൽ 1.35 കോടി യാത്രക്കാർ കടന്നുപോയ സ്ഥാനത്താണ് ഈ വർഷം 55 ശതമാനം വർധന രേഖപ്പെടുത്തിയത്.ദുബൈ, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സ്ഥാപിച്ച 127 സ്മാർട്ട് ഗേറ്റുകളിലൂടെ യാണ് ഓഫിസർമാരുടെ സഹായമില്ലാതെ അതിവേഗത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസ് സാധ്യമായത്.യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന തിനായി കഴിഞ്ഞ ഒക്ടോബറിൽ ദുബൈ വിമാനത്താവ ളത്തിന്റെ ടെർമിനൽ മൂന്നിൽ മുഖം തിരിച്ചറിയാനുള്ള സംവിധാനം ഉൾപ്പെടെ അഞ്ച് സ്മാർട്ട് ഗേറ്റുകൾ ജി.ഡി.ആർ.എഫ്.എ സ്ഥാപിച്ചിരുന്നു. ഇതുവഴി യാത്രക്കാർക്ക് രേഖകൾ സമർപ്പിക്കാതെ നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവും.
No Comments
Leave a Comment