അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
February 5, 2024
അജ്മാനിൽ കഴിഞ്ഞവർഷം 25,81,376 ആളുകൾ എമിറേറ്റിലെ പൊതു ബസുകളിൽ യാത്രചെയ്തതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി (എ.ടി.എ.) ഡയറക്ടർ ജനറൽ ഒമർ മുഹമ്മദ് ലൂത്ത പറഞ്ഞു.ഇതിൽ 19,10,151 പേർ എമിറേറ്റിനകത്തെയും 6,71,225 പേർ എമിറേറ്റിന് പുറത്തെ റൂട്ടുകളിലാണ് യാത്രചെയ്തത്.ആകെ 1,26,111 റൂട്ടുകളാണ് അജ്മാനിലെ പൊതുബസ് ശൃംഖലയിലുള്ളത്. കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം ഉറപ്പാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് ലൂത്ത വ്യക്തമാക്കി.
No Comments
Leave a Comment