ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

February 2, 2024
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം
    ആഗോള സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് യു.എ.ഇ. യുടെ ക്ഷണം. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണക്കത്ത് ഖത്തറിലെ യു.എ.ഇ. സ്ഥാനപതി ശൈഖ് സായിദ് ബിൻ ഖലീഫ അൽ നഹ്യാനാണ് ഖത്തർ അമീറിന് കൈമാറിയത്. അമീരി ദിവാനിലായിരുന്നു കൂടിക്കാഴ്ച.അടുത്തമാസം 12 മുതൽ 14 വരെ ദുബായ് മദീനത്ത് ജുമൈറയിലാണ് വേൾഡ് ഗവൺമെന്റ് സമ്മിറ്റ് നടക്കുക. 150-ലേറെ രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെ വിദഗ്ധരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. ഭാവി സർക്കാരുകളെ രൂപപ്പെടുത്തുകയും വെല്ലുവിളികൾക്കുള്ള നൂതന പരിഹാരങ്ങൾ തിരിച്ചറിയുകയുമാണ് ഇത്തവണത്തെ ഉച്ചകോടിയുടെ ലക്ഷ്യം. നിർമിതബുദ്ധി, സർക്കാർ സേവനങ്ങൾ, നഗരവത്കരണം, വിദ്യാഭ്യാസം, സ്മാർട്ട് മൊബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ടുള്ള കോൺഫറൻസുകൾ ഉച്ചകോടിയിലുണ്ടാകും. യു.എൻ, ലോകബാങ്ക്, ഐ.എം.എഫ്., ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര ആണവോർജ ഏജൻസി എന്നിവയുൾപ്പെടെ 80-ലേറെ പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള 200 പ്രഭാഷകരെത്തും.നൂതന ആശയങ്ങളുടെ വിജ്ഞാനവേദിയായിരിക്കും ഉച്ചകോടിയെന്ന് ഉച്ചകോടിയുടെ ചെയർമാനും കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അൽ ഗെർഗാവി നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ട് നൊബേൽ സമ്മാന ജേതാക്കളെത്തും. പങ്കെടുക്കുന്ന ലോകനേതാക്കളുടെ പേരുകൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. അടുത്ത 1000 വർഷങ്ങൾക്കുള്ളിൽ നിർമിതബുദ്ധി ലോകത്തെയാകെ മാറ്റും. ഇതുവഴി ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. യു.എ.ഇ. നിർമിതബുദ്ധിയുടെ പ്രാരംഭഘട്ടത്തിലാണ്. ദൈനംദിന ജീവിതത്തെവരെ നിർമിതബുദ്ധി സ്വാധീനിക്കുന്നതിനാൽ എ.ഐ. അധിഷ്ഠിത ഉച്ചകോടിയായിരിക്കുമിതെന്ന് അൽ ഗെർഗാവി അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram