യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം
January 31, 2024
വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് യു.എ.ഇ ധനകാര്യ മന്ത്രാലയം. അറബ് നാണയ നിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത് യോഗത്തിലാണ് ഇക്കാര്യം വ്യതക്തമാക്കിയത്.അറബ് രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങൾ, പൊതു ബജറ്റുകളുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ധനകാര്യ വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. അന്താരാഷ്ട്ര നാണയനിധി, വേൾഡ് ബാങ്ക്, ഓർഗനൈസേഷൻ ഫോർ ഇകണോമിക് കോർപറേഷൻ ആൻഡ് ഡവലപ്മെന്റ് എന്നീ കൂട്ടായ്മകളിൽ നിന്നുള്ള വിദഗ്ധരുടെ സംഘവും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കാൻ ആകെ ആറ് സംവാദ സെഷനുകളും മൂന്ന് ചർച്ച സെഷനുകളുമാണ് രണ്ടുദിവസത്തെ യോഗത്തിലുള്ളത്.
No Comments
Leave a Comment