ഗ്ലോബൽ വില്ലേജിന്റെ അടുത്ത സീസണിലേക്ക് വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും സംരംഭകർക്കും ക്ഷണം. ഒക്ടോബറിലാണ് പുതിയ സീസൺ തുടങ്ങുക.സ്റ്റാഫ് വീസ, സാധനങ്ങളുടെ ഇറക്കുമതി, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗൺ, റജിസ്ട്രേഷൻ, ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഗ്ലോബൽ വില്ലേജ് സംഘാടകരുടെ സഹായം ലഭിക്കും.ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിൽ റജിസ്ട്രേഷൻ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കും.
രാജ്യത്തു പരിസ്ഥിതി സൗഹൃദ വികസന പദ്ധതികൾ നടപ്പാക്കി ഐക്യ രാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ്28) ഒരുങ്ങാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.78 പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ എമിറേറ്റ്സ് ഇൻവസ്റ്റ്മെന്റ് അതോറിറ്റി പുനഃസംഘടിപ്പിച്ചു. കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാൻ സൗരോർജ പദ്ധതി, സുസ്ഥിര
ജോലിസ്ഥലത്തുനിന്ന് പണം അപഹരിക്കുന്ന സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് 5 വർഷം വരെ തടവ് ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സ്വദേശികളും വിദേശികളും ഇതിൽ ഉൾപ്പെടും. വ്യാജ രേഖ ചമച്ച് ജോലിയിലിയും നിയമനത്തിലും തിരിമറി നടത്തിയാലും സമാന ശിക്ഷയുണ്ടാകും. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തുകയാണ് പ്രോസിക്യൂഷൻ.
ഓൺലൈൻ ഓര്‍ഡറുകളുടെ ഡെലിവറി അബുദാബിയിലേക്ക് വ്യാപിപ്പിച്ച് യൂണിയന്‍ കോപ്. സ്‍മാര്‍ട്ട് ആപ്പ്, വെബ് സ്റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ദുബായ്, ഷാര്‍ജ, ഉമ്മുൽഖുവൈൻ, അജ്‍മാന്‍, അബുദാബി എന്നിവിടങ്ങളിൽ ഇപ്പോള്‍ ഡെലിവറി ലഭിക്കും. ഭാവിയിൽ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഡെലവറി ലഭ്യമാകും. യൂണിയന്‍ കോപ് ഡെലിവറി ഫീസ് കുറച്ചിട്ടുണ്ട്. കൂടാതെ 300 ദിർഹത്തിന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് സൗജന്യമായി ഡെലിവറി ലഭിക്കും. ഓൺലൈന്‍വഴി ദിവസവും 1000-ന് മുകളിൽ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നു യൂണിയന്‍
ജനങ്ങളുടെ ക്ഷേമവും നല്ലഭാവിയും ഉറപ്പാക്കാനായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചർച്ച നടത്തി.ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും ഇരുവരും പറഞ്ഞു. അബുദാബി ഖസർ അൽ വതനിലായിരുന്നു (പ്രസിഡൻഷ്യൽ പാലസ്) കൂടിക്കാഴ്ച.യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ