അബൂദബിയിൽ കെട്ടിടങ്ങളിലെ സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഫീല്‍ഡ് സര്‍വേക്ക് തുടക്കംകുറിച്ചു. സ്മോക് ഡിറ്റക്ടര്‍, അഗ്നിപ്രതിരോധ സംവിധാനം, തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള എമര്‍ജന്‍സി വാതിലുകള്‍ തുടങ്ങി കെട്ടിടങ്ങളില്‍ ഉണ്ടാവേണ്ട സുരക്ഷാ മുന്‍കരുതലുകളാണ് സംഘം പരിശോധിക്കുക. എമിറേറ്റിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലൂടെ അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് സിവില്‍ ഡിഫന്‍സിന്റെ ലക്ഷ്യം.അബൂദബിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് അധികൃതർ നേരത്തെ ബോധവത്കരണം നടത്തിയിരുന്നു. കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചാല്‍ സുരക്ഷ
ഗൾഫ് രാജ്യങ്ങളിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ജി.സി.സി റെയിൽവെ പദ്ധതിയുടെ സാധ്യത, ട്രാഫിക് പഠനങ്ങൾ പൂർത്തിയായതായി വെളിപ്പെടുത്തൽ. അബൂദബിയിൽ നടന്ന മിഡിലീസ്റ്റ് റെയിൽ എക്സിബിഷനിൽ പങ്കെടുത്ത ജി.സി.സി റെയിൽവേ വിദഗ്ധനായ നാസർ അൽ കഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറു രാജ്യങ്ങളിലൂടെ കടന്നുപോവുന്ന 2117 കി.മീറ്റർ നീളത്തിൽ നിർമിക്കുന്ന റെയിൽപാത പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന രീതിയിലാണ് വിഭാവന ചെയ്തിട്ടുള്ളത്.ജി.സി.സി റെയിൽ പദ്ധതി പൂർത്തിയാക്കുന്നതിന് രൂപപ്പെടുത്തിയ അതോറിറ്റി എല്ലാ രാജ്യങ്ങളിലും
ആനുകൂല്യങ്ങളും സൗജന്യങ്ങളും നൽകിയാണ് യൂസ്ഡ് കാർ വിപണി സജീവമായിരിക്കുന്നത് .പുതിയ കാറുകൾ ലഭിക്കാനുള്ള കാലതാമസവും ചെലവും ഉഷാറാക്കിയത് പഴയ വാഹനങ്ങളുടെ വിപണിയെയാണ്.യൂസ്ഡ് കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 58% വർധനവുണ്ട് .ബാങ്ക് വായ്പ, വാറന്റി, സർവീസ് എന്നിവയുൾപ്പെടെ പുതിയ കാർ വാങ്ങാൻ എന്തെല്ലാം സേവനം ലഭിക്കുമോ അതും അതിലധികവും പഴയ കാറുകളുടെ വിപണിയിൽ ലഭ്യമാണ്. കോവിഡ് അടച്ചുപൂട്ടലിൽ ഉദിച്ചതാണ് പഴയ കാർ വിപണിയുടെ ശുക്രൻ. കോവിഡ് വിട്ടു മറ്റെല്ലാ
ബലിപെരുന്നാൾ അവധിയും വിദ്യാലയങ്ങളിലെ വേനലവധിയും അടുക്കുന്നതോടെ യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു. ജൂൺ അവസാനം ബലിപെരുന്നാൾ അവധിയും ജൂലൈ ആദ്യത്തിൽ വിദ്യാലയങ്ങളിൽ വേനലവധിയും ആരംഭിക്കും. ജൂൺ 28ന് ബലിപെരുന്നാൾ ആകാൻ സാധ്യതയുള്ളതിനാൽ യു.എ.യിൽ ഒരാഴ്ച മുഴുവനും അവധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ജൂൺ 26ന് പ്രവൃത്തിദിനമാണെങ്കിൽ ആ ദിവസം അവധിയെടുത്ത് ജൂൺ 23നോ 24നോ നാട്ടിലേക്ക് തിരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്.ജൂൺ 24ന് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്
ദുബൈയിൽ നടപടികൾ പൂർത്തിയാക്കിയ ലൈസൻസും വാഹന രജിസ്ട്രേഷൻ കാർഡും രണ്ട് മണിക്കൂറിനകം ഉടമയ്ക്ക് ലഭ്യമാക്കുന്ന സംവിധാനവുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). കൂടുതൽ സൗകര്യപ്രദവും ലളിതവുമായ ഒരു പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അതേ ദിവസം തന്നെ അബൂദബിയിലും ഷാർജയിലും ഇത് ലഭ്യമാവുമെന്ന് ആർ.ടി.എ ട്വീറ്റ് ചെയ്തു.പുതിയ സേവനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആർ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഡ്രൈവിങ് ക്ലാസുകളിൽ പങ്കെടുക്കാതെ തന്നെ നാട്ടിലെ ലൈസൻസ് ദുബൈ ലൈസൻസാക്കി