ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ
February 1, 2024
അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതിയുള്ള ഷാർജ എമിറേറ്റ് പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ചു . ലോഗോ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പ്രകാശനം ചെയ്തു . അൽനൂർ ദ്വീപിൽ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്.ഷാർജയുടെ സാംസ്കാരികമായ സവിശേഷത ഒറ്റനോട്ടത്തിൽ മനസ്സിലെത്തിക്കുന്നതാണ് ലോഗോയിലെ അറേബ്യൻ വാസ്തുശിൽപ രീതി. നിങ്ങളുടെ ഷാർജ’എന്ന തലക്കെട്ടിൽ വിനോദസഞ്ചാര കാമ്പയിനും തുടക്കം കുറിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ എമിറേറ്റ് കൈവരിച്ച നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതും കാമ്പയിനിന്റെ ലക്ഷ്യമാണ്.
No Comments
Leave a Comment