ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

February 1, 2024
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്
    ഷാർജ  നഗരത്തിലെ 70,000 പാർക്കിങ്ങുകൾ പെയ്ഡ് പാർക്കിങ് ആക്കിയതായി ഷാർജ മുനിസിപ്പാലിറ്റി. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കാണിത്. വാണിജ്യ, വിനോദ രംഗത്തുള്ള എമിറേറ്റിന്റെ പുരോഗതി പരിഗണിച്ചാണ് വാഹന പാർക്കിങ്ങിനു ഫീസ് ഏർപ്പെടുത്തുന്നത്. നിയമം ലംഘിച്ചും മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കിയും പാർക്ക് ചെയ്യുന്നവരെ കണ്ടെത്താൻ നിരീക്ഷണം ഏർപ്പെടുത്തിയതായും ഷാർജ മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിങ് ഡയറക്ടർ ഹാമിദ് അൽഖാഇദ് അറിയിച്ചു. ഓരോ വർഷവും പേ പാർക്കിങ് പരിധിയിലേക്കു പുതിയ മേഖലകൾ ഉൾപ്പെടുത്തുകയാണ് മുനിസിപ്പാലിറ്റി.നിരക്ക് നൽകാതെ പാർക്ക് ചെയ്യുക, ഒന്നിലധികം പാർക്കിങ് കയ്യേറുക, ഗതാഗതതടസ്സം ഉണ്ടാക്കുന്നവിധം വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുക, മാലിന്യപ്പെട്ടിക്ക് സമീപം നിർത്തുക, ബസ് പാർക്കിങ്ങുകളിൽ പാർക്ക് ചെയ്യുക, പ്രത്യേകം അടയാളപ്പെടുത്തിയ അല്ലെങ്കിൽ നിരോധിത മേഖലകളിൽ പാർക്ക് ചെയ്യുക, കാൽനടപാതയിലേക്ക് വാഹനം കയറ്റി നിർത്തുക, അടച്ചിട്ട ഉപരിതല പാർക്കിങ് കയ്യേറുക, ഔദ്യോഗിക ദൗത്യങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിൽ സർക്കാർ കെട്ടിടങ്ങൾക്ക് സമീപം നിർത്തുക, ഭിന്നശേഷിക്കാർക്കായി വേർതിരിച്ച പാർക്കിങ് അനധികൃതമായി പ്രയോജനപ്പെടുത്തുക, നമസ്കാര സമയങ്ങളിലല്ലാതെ മസ്ജിദ് പാർക്കിങ് ഉപയോഗിക്കുക, പൊതുഗതാഗത വാഹനങ്ങൾക്കുള്ള പാർക്കിങ്ങിൽ വാഹനം നിർത്തുക. സാധാരണ പാർക്കിങ് ഇടങ്ങൾക്ക് പുറമേ നിക്ഷേപ അടിസ്ഥാനത്തിലുള്ള 301 ബഹുനില പാർക്കിങ്ങുകളും നഗരസഭ നൽകി. 24,000 വാഹനങ്ങൾക്ക് ഇവിടങ്ങളിൽ പാർക്ക് ചെയ്യാം. ഒഴിഞ്ഞ ഇടങ്ങളിൽ മാലിന്യം തള്ളുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ പേ-പാർക്കിങ് സംവിധാനത്തിലൂടെ സാധിച്ചതായി മുനിസിപ്പൽ അധികൃതർ പറഞ്ഞു. പലരും കെട്ടിടാവശിഷ്ടങ്ങളും വീട്ടുപകരണങ്ങളും തള്ളിയിരുന്ന ഇടങ്ങളെല്ലാം പാർക്കിങ് മേഖലകളാക്കിയതും ഗുണം ചെയ്തു. പാർക്കിങ് പ്രയോജനപ്പെടുത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്മാർട് ക്യാമറകൾ വഴി സ്കാൻ ചെയ്താണു നിയമലംഘകരെ പിടികൂടുന്നത്. മണിക്കൂറിൽ 3000 വാഹനങ്ങളുടെ നമ്പർ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇ- ടിക്കറ്റ്, സീസൺ ടിക്കറ്റ്, മൊബൈൽ സന്ദേശങ്ങൾ വഴി പണമടച്ച് പാർക്ക് ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങൾ എന്നിവ സ്കാനിങ് വഴി അധികൃതർക്ക് ലഭിക്കും. ഭാവിയിൽ ഷാർജയിലെ ജനസാന്ദ്രവും സജീവവുമായ കൂടുതൽ മേഖലകൾ പേ–പാർക്കിങ് പരിധിയിലാകും. ഇതിനായി നഗരസഭ സമഗ്ര സർവേ പൂർത്തിയാക്കി. എമിറേറ്റിലെത്തുന്ന സഞ്ചാരികൾക്കും സന്ദർശകർക്കുമെല്ലാം പാർക്കിങ് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram