യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

January 31, 2024
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
    യുഎഇയിൽ ഗോൾഡൻ വീസ സ്വാന്തമാക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് .ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ കണക്ക് അനുസരിച്ച് 2023 ന്‍റെ ആദ്യപകുതിയില്‍ ഗോള്‍ഡന്‍ വീസകള്‍ നല്‍കുന്നതില്‍ 52 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 2022 നവംബർ വരെയുളള കണക്ക് അനുസരിച്ച് ദുബായ് ഇതുവരെ 1,50,000 ലധികം ഗോള്‍ഡന്‍ വീസകള്‍ നല്‍കിയിട്ടുണ്ട്.  ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്നവർ, മാധ്യമ-ഐടി മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർക്കും മാസ വരുമാനം 30,000 ദിർഹത്തിന് മുകളില്‍ ലഭിക്കുന്ന മറ്റ് മേഖലയിലുളളവർക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. എന്നാല്‍ ജോലിയെന്ന മാനദണ്ഡമില്ലാതെ വിവിധ വിഭാഗങ്ങള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കും. ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്നവർക്കും മാധ്യമ-ഐടി മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്.യുഎഇയില്‍ ഗോള്‍ഡന്‍ വീസ ആരംഭിച്ചത് 2019 ലാണ്. രാജ്യത്ത് മികച്ച സംഭാവനകള്‍ നല്‍കുന്നവ‍ർക്കാണ് തുടക്കത്തില്‍ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നതെങ്കിലും പിന്നീട് കൂടുതല്‍ ഇളവുകള്‍ നല്‍കി. ഇതോടെ കൂടുതല്‍ പേർക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചു. 10 വ‍ർഷത്തേക്കുളള യുഎഇ താമസവീസയാണ് ഇതിലെ പ്രധാന ആക‍ർഷണം. യുഎഇയില്‍ താമസ വീസയെടുക്കുമ്പോള്‍ സ്പോണ്‍സർ ആവശ്യമാണ്. ജോലി ചെയ്യുന്ന കമ്പനിയോ യുഎഇ താമസവീസയുളള കുടുംബാംഗമോ സ്പോണ്‍സറാകാം. എന്നാല്‍ ഗോള്‍ഡന്‍ വീസയ്ക്ക് സ്പോണ്‍സർ ആവശ്യമില്ല. സാധാരണ വീസകളെപ്പോലെ രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ലെന്ന സൗകര്യവും ഗോള്‍ഡന്‍ വീസയ്ക്കുണ്ട്.ഗോള്‍ഡന്‍ വീസയുളളവരുടെ പങ്കാളിയെയും കുട്ടികളെയും അവർക്ക് സ്പോണ്‍സർ ചെയ്യാം. പെണ്‍മക്കള്‍ അവിവാഹിതരാണെങ്കില്‍ എത്രവയസുവരെയും അവരെ സ്പോണ്‍സർ ചെയ്യാം. ആണ്‍കുട്ടികളെ സ്പോണ്‍സർ ചെയ്യുന്നതിനുളള പ്രായപരിധി 18 ല്‍ നിന്ന് 25 ആയി ഉയർത്തുകയും ചെയ്തിരുന്നു. ഗോള്‍ഡന്‍ വീസയുളളവർക്ക് സ്പോണ്‍സർ ചെയ്യാന്‍ കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും പരിധിയില്ല. മാത്രമല്ല രാജ്യത്തിന് പുറത്ത് ആറുമാസത്തിലധികം നിന്നാലും വീസ റദ്ദാകില്ലെന്നുളളതും പ്രധാനമാണ്.വസ്തുവാങ്ങുന്ന യുഎഇയിലെ പ്രവാസികൾക്ക് ഗോള്‍ഡന്‍ വീസ ലഭിക്കും. എന്നാല്‍ മൊത്തം വസ്തുമൂല്യം ഏറ്റവും കുറഞ്ഞത് 2 ദശലക്ഷം ദിർഹമായിരിക്കണമെന്നതാണ് വ്യവസ്ഥ. പൂർത്തിയായതും പരിഗണനയിലുളളതുമായ വസ്തുവാങ്ങുന്നവർക്കാണ് ആനുകൂല്യം. ഗോള്‍ഡന്‍ വീസ ലഭിക്കുന്നതിന് നിക്ഷേപകർ ഒരു ദശലക്ഷം ദിർഹം ഡൗണ്‍പെയ്മെന്‍റ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി.ഒരു ദശലക്ഷം ദിർഹത്തില്‍ കുറയാത്ത വാർഷിക വരുമാനമുളള സ്റ്റാ‍ർട് അപ്പിന്‍റെ ഉടമയോ പങ്കാളിയോ ആണെങ്കില്‍ ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. സ്റ്റാ‍ർട് അപ്പുകള്‍ ഇടത്തരം സംരംഭങ്ങളുടെ (SMEs) വിഭാഗത്തിൽ രാജ്യത്ത് റജിസ്റ്റർ ചെയ്തവയായിരിക്കണം. 7 ദശലക്ഷം ദിർഹത്തില്‍ കുറയാത്ത മൂല്യത്തില്‍ വിറ്റുപോയ സംരംഭത്തിന്‍റെ ഉടമയോ ഉടമകളില്‍ ഒരാളോ ആണെങ്കില്‍ ആ വ്യക്തിയ്ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. എന്നാല്‍ ഇതിനായി സാമ്പത്തികമന്ത്രാലയത്തിന്‍റെയോ തത്തുല്യ യോഗ്യതയുളള പ്രാദേശിക അധികൃതരുടെയോ അംഗീകാരം ആവശ്യമാണ്. ശാസ്ത്ര ഗവേഷണ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയവർക്ക് എമിറേറ്റ്‌സ് സയൻ്റിസ്റ്റ്‌സ് കൗൺസിലിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷ നല്കാം. എൻജിനീയറിങ് , ടെക്നോളജി, ലൈഫ് സയൻസസ്, നാച്ചുറൽ സയൻസസ് എന്നീ വിഷയങ്ങളിൽ ലോകത്തെ  മികച്ച സർവകലാശാലകളിൽ നിന്നുള്ള പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ഗണ്യമായ ഗവേഷണ നേട്ടങ്ങളും ഉണ്ടായിരിക്കണം.യുഎഇയിലെ സ്‌കൂളുകളിൽ  മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്കും യുഎഇ സർവകലാശാലകളിൽ നിന്നും, ലോകത്തെ മികച്ച 100 സർവകലാശാലകളിൽ നിന്നും (യുഎഇ ലിസ്റ്റ് ചെയ്ത സർവ്വകലാശാലകള്‍)  പഠനമികവില്‍ ബിരുദം നേടിയവർക്കും 10 വർഷത്തെ വീസയ്ക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങള്‍ (അക്കാദമിക് മികവ്, ബിരുദം നേടിയ വർഷം, സർവ്വകലാശാല) പ്രകാരം ഗോള്‍ഡന്‍ വീസ അനുവദിക്കും.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram