ഇ സ്കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്
February 5, 2024
അബുദാബിയിൽ അശ്രദ്ധമായി ഇ സ്കൂട്ടറുകൾ ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി .നിയുക്ത സ്ഥലങ്ങളിൽ അല്ലാതെ ആവശ്യമായ സംരക്ഷണ കവചങ്ങൾ ഇല്ലാതെയും റോഡുകളിൽ അശ്രദ്ധമായി ഇ സ്കൂട്ടറുകൾ ഓടിക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .വീഡിയോയുടെ അടികുറിപ്പിൽ വാഹനം ഓടിക്കുന്നവർ നിയമങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുയും ഇ സ്കൂട്ടറുകൾ ഉപയോഗിക്കുന്നകുട്ടികളുടെ രക്ഷിതാക്കളോട് കുട്ടികളെ നിരീക്ഷയ്ക്കാനും നിർദ്ദേശം നൽകി .റൈഡർമാർ ഹെൽമെറ്റിനൊപ്പം കാൽമുട്ടുകള്‍ക്കും കിമുട്ടുകൾക്കും സംരക്ഷണ ഗ്രിപ്പ് ധരിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട് .
No Comments
Leave a Comment