ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം
February 5, 2024
ദുബായിൽ ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം തിരികേ നൽകുന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞവർഷം 7,09,000 ദിർഹം നൽകിയതായി കരീം അധികൃതർ പറഞ്ഞു. ഭക്ഷണംവൈകുന്ന ഓരോ മിനിറ്റിനും ഒരു ദിർഹം തിരികേ നൽകുമെന്നാണ് കരീം വാഗ്ദാനം ചെയ്യുന്നത്. ഈ പണം ഡെലിവറി ഡ്രൈവർമാരുടെ വേതനത്തിൽ നിന്നല്ല കമ്പനിയുടെ മാർക്കറ്റിങ് ബജറ്റിൽനിന്നാണ് ചെലവാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.ഇത്തരത്തിൽ തിരികെ നൽകുന്ന തുക ഉപഭോക്താവിന്റെ കരീം പേ വാലറ്റിലാണ് നിക്ഷേപിക്കുന്നത്. കൃത്യസമയത്ത് ഡെലിവറി നൽകുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാരിൽ സമ്മർദം ചെലുത്താതെ സുരക്ഷിതമായി വാഹനമോടിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
No Comments
Leave a Comment