ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍
January 29, 2024
സൗദി അറേബ്യയിലെ ആദ്യ മദ്യവില്‍പ്പനശാല തലസ്ഥാനമായ റിയാദില്‍ തുറക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.റിയാദിലെ ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറില്‍ തുറക്കുന്ന മദ്യവില്പനശാല അമുസ്ലിംങ്ങളായ നയതന്ത്രജ്ഞര്‍ക്ക് വേണ്ടി മാത്രമായിരിക്കും. മദ്യവില്പനശാലയില് എത്തുന്നതിന് ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടുകയും വേണം.മദ്യം വാങ്ങുന്നതിന് പ്രതിമാസ ക്വാട്ടയുണ്ടായിരിക്കും. സൗദി അറേബ്യയില്‍ വിനോദസഞ്ചാരവും ബിസിനസും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന പ്രദേശത്താണ് റിയാദില്‍ മദ്യവില്‍പ്പനശാല തുറക്കുക. മദ്യം വില്‍ക്കുന്നത് അമുസ്ലിംകള്‍ക്ക് മാത്രമായി കര്‍ശനമായി പരിമിതപ്പെടുത്തും.എംബസികളും നയതന്ത്രജ്ഞരും അല്ലാത്ത മറ്റ് അമുസ്ലിം പ്രവാസികള്‍ക്ക് മദ്യവില്‍പ്പനശാലയിലേക്ക് പ്രവേശനം ലഭിക്കുമോ എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്ല. എങ്കിലും, സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രവാസികളും ഏഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം തൊഴിലാളികളാണെന്നത് ശ്രദ്ധേയമാണ്.
No Comments
Leave a Comment