മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ
August 11, 2022
മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് അടുത്ത മാസം 22 മുതൽ നേരിട്ടുള്ള സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു. ഇൻഡിഗോയുടെ 100-ാമത് ലക്ഷ്യസ്ഥാനമാണ് റാസൽഖൈമ.ഇൻഡിഗോയുമായുള്ള റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സഹകരണം കോവിഡ് മഹാമാരിക്ക് ശേഷം ജനജീവിതം പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ തെളിവാണെന്ന് റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവള ചെയർമാൻ ശൈഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള യാത്രക്കാരുടെ വർധന എമിറേറ്റിന്റെ വ്യവസായം, വിനോദ സഞ്ചാരം എന്നീ മേഖലകൾക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .ഇൻഡിഗോ സർവീസ് നടത്തുന്ന, യു.എ.ഇ.യിലെ നാലാമത്തെ എമിറേറ്റാണ് റാസൽഖൈമയെന്ന് ചീഫ് സ്ട്രാറ്റജി ആൻഡ് എക്സിക്യുട്ടീവ് ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു.
No Comments
Leave a Comment