സംസ്ഥനത്ത് മഴമുന്നറിയിപ്പ്
June 10, 2022
കേരളത്തിൽ വിവിധ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. വൈകുന്നേരം നാല് മണിക്ക് പുറപ്പെടുവിച്ച് മുന്നറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. തൃശ്ശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
No Comments
Leave a Comment