ഷാർജയിലെ സ്‌കൂളുകൾക്ക് ട്യൂഷൻ ഫീസ് അഞ്ച് ശതമാനം ഉയർത്താൻ അനുമതി നൽകി
March 17, 2023

ഷാർജയിലെ സ്വകാര്യ സ്‌കൂളുകൾക്ക് അടുത്ത അധ്യയന വർഷം (2023-24) വാർഷിക ട്യൂഷൻ ഫീസ് അഞ്ച് ശതമാനം വരെ ഉയർത്താൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുടെ അനുമതി.സ്വീകാര്യമായ എന്നതിൽ താഴെ റേറ്റുചെയ്തിരിക്കുന്ന സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുവാദമില്ലെന്നും വ്യക്തമാക്കി. വിഭവങ്ങളും തൊഴിൽ ആവശ്യകതകളും വർധിപ്പിക്കുന്നതിനുള്ള സ്വകാര്യ മേഖലയുടെ ആവശ്യകതകൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഫീസ് വർധനയ്ക്ക് അനുമതി നൽകിയത്. 2023-24 അധ്യയന വർഷത്തേക്ക് മൂന്നു ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ ദുബായ് സ്വകാര്യ സ്‌കൂളുകൾക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് പ്രഖ്യാപനം
No Comments
Leave a Comment