വിമാനയാത്രക്കാരുടെ എണ്ണം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് നീങ്ങുമെന്ന് അയാട്ട
June 20, 2022

ആഗോള തലത്തിൽ ഈ വർഷംവിമാന യാത്രക്കാരുടെ എണ്ണത്തിൽ ഇക്കുറി വൻ വർദ്ധനവ് ഉണ്ടാകുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ. പാൻഡെമിക്കിന്റെ മുമ്പുള്ളതിനേക്കാൾ 83 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യോമയാന വ്യവസായത്തിന്റെ ലാഭത്തിലേക്കുള്ള തിരിച്ചുവരവ് 2023 ൽ സാധ്യമാകുമെന്നും അയാട്ട വ്യക്താമാക്കി. കൂടുതൽ ആളുകൾ യാത്ര ചെയ്യൻ ശ്രമിക്കുന്നുണ്ടെന്നും വർദ്ധിച്ചുവരുന്ന സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽപോലും ചരക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും IATA ഡയറക്ടർ ജനറൽ വില്ലി വാൽഷ് 2022-ലേക്കുള്ള നവീകരിച്ച വ്യവസായ പ്രവചനത്തിൽ പറഞ്ഞു. 2020-ൽ യാത്രക്കാരുടെ എണ്ണം 60 ശതമാനവും 2021-ൽ 50 ശതമാനവും കുറഞ്ഞു. വിമാനക്കമ്പനികൾക്ക് രണ്ട് വർഷത്തിനിടെ ഏകദേശം 200 ബില്യൺ ഡോളർ നഷ്ടമായി. ഈ മേഖലയിലെ ചില സ്ഥാപനങ്ങൾ പാപ്പരായപ്പോൾ, മറ്റുള്ളവ — പലപ്പോഴും രാജ്യങ്ങളുടെ പിന്തുണയോടെ ഈ മഹാമാരിയിൽ നിന്ന് ലാഭത്തിൽ നിന്ന് ഉയർന്നുവന്നിരിന്നു. ആഗോള അസോസിയേഷൻ 290 എയർലൈനുകളെ പ്രതിനിധീകരിക്കുന്നു, ഇത് ലോകമെമ്പാടുമുള്ള വിമാന യാത്രയുടെ 83 ശതമാനവും വരും
No Comments
Leave a Comment