ലോകകപ്പ് കാണാൻ ഇൻഷുറൻസ് പാക്കേജുമായി ദമാൻ
November 24, 2022

ഖത്തർ ഫിഫ വേൾഡ് കപ്പ് കാണാൻ പോകുന്നവർക്കായി ദേശീയ ഇൻഷുറൻസ് കമ്പനിയായ ദമാൻ പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു. യുഎഇയിലും ഖത്തറിലും പ്രാബല്യത്തിൽ വരുംവിധം 14, 40 ദിവസത്തേക്കുള്ള 2 പാക്കേജുകളാണ് പുറത്തിറക്കിയത്.യുഎഇയിൽ താമസിച്ച് ഒന്നിലേറെ തവണ ഖത്തറിലേക്കു പോയി കളി കണ്ടു മടങ്ങുന്നവർക്ക് അനുഗ്രഹമാകുന്നതാണ് പോളിസി. 2 ആഴ്ചത്തേക്കുള്ള പോളിസിക്ക് 20 ദിർഹമും 40 ദിവസത്തേക്കുള്ള പോളിസിക്ക് 50 ദിർഹമുമാണ് ഫീസ്.ലോക കപ്പിനെത്തുന്ന കാൽപന്ത് ആരാധകർക്കു ലോകോത്തര മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അധികൃതർ അറിയിച്ചു. യുഎഇ വഴി ഖത്തറിലേക്കു പോകുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
No Comments
Leave a Comment