റാഷിദ് റോവർ ഏപ്രിൽ 25ന് ചന്ദ്രനിൽ ഇറങ്ങും
March 8, 2023

യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ഏപ്രിൽ 25ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറി സ്ഥിരീകരിച്ചു.ദുബായിൽ നടന്നുവരുന്ന പതിനേഴാമത് രാജ്യാന്തര ബഹിരാകാശ പ്രവർത്തന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. “യുഎഇ ചന്ദ്രനിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. റാഷിദ് റോവറിനെയും വഹിച്ചുള്ള ജപ്പാന്റെ ലാൻഡർ 16 ലക്ഷം കി.മീ സഞ്ചരിച്ച് ചന്ദ്രന്റെ സഞ്ചാരപഥത്തിലേക്കു പ്രവേശിച്ചു.ഏപ്രിൽ 25ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങും.” സാലിം അൽ മർറി പറഞ്ഞു. ബഹിരാകാശത്ത് നിക്ഷേപിച്ച് ഭൂമിക്കായി സേവനം ചെയ്യൂ എന്ന പ്രമേയത്തിൽ ഈ മാസം 12 വരെ നീളുന്ന സമ്മേളനം അറബ് ലോകത്ത് ആദ്യമായാണ്. ആഗോള ബഹിരാകാശ മേഖലയിൽനിന്നുള്ള ഒട്ടേറെ കമ്പനി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
No Comments
Leave a Comment