യു.എ.ഇ. യുടെ ആദ്യ ചാന്ദ്രദൗത്യം, കൗണ്ട്ഡൗൺ തുടങ്ങി

November 21, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • യു.എ.ഇ. യുടെ ആദ്യ ചാന്ദ്രദൗത്യം, കൗണ്ട്ഡൗൺ തുടങ്ങി
    യു.എ.ഇ. യുടെ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യത്തിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ തുടങ്ങി. ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്‌പേസിന്റെ ഹകുട്ടോ-ആർ മിഷൻ 1 ലാൻഡറിലാണ് യു.എ.ഇ.യുടെ റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ഈ മാസം 28-ന് ഉച്ചയ്ക്ക് യു.എ.ഇ. സമയം 12.46-ന് ഫ്ളോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് ലോഞ്ച് കോംപ്ലക്സ് 40 വിക്ഷേപണ സൈറ്റിൽനിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ റാഷിദ് റോവർ ചരിത്ര ദൗത്യത്തിനായി കുതിക്കും.10 കിലോ ഭാരമുള്ള ഈ റാഷിദ് റോവർ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ യു.എ.ഇ. ശാസ്ത്രജ്ഞരുടെ സംഘമാണ് നിർമിച്ചത്. നാലുചക്രങ്ങളുള്ള റോവർ ചന്ദ്രന്റെ ഭൂമിശാസ്ത്രവും ചന്ദ്രന്റെ പൊടിപടലങ്ങളുടെ സ്വഭാവവും പഠിക്കാൻ ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു ചാന്ദ്രദിവസം ചെലവഴിക്കും. 14 ഭൗമ ദിനങ്ങൾക്ക് തുല്യമാണിത്. ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന യു.എ.ഇ. എൻജിനിയർമാർ നേരത്തേ ഫ്ളോറിഡയിൽ എത്തിയിരുന്നു. വിക്ഷേപണത്തിനുള്ള അവസാന തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുകയാണ് യു.എ.ഇ. ശാസ്ത്രസംഘം. വിക്ഷേപണ ദിവസം ഫാൽക്കൺ 9 റോക്കറ്റ് ലാൻഡറിനെ ബഹിരാകാശത്ത് ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് ചന്ദ്രനിലേക്ക് തനിച്ചായിരിക്കും റാഷിദ് റോവറിന്റെ യാത്ര. ഏപ്രിൽ അവസാനത്തോടെ ലാൻഡർ ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram