യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
June 21, 2022

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വലിയ ഉത്തരവാദി ത്തങ്ങള്‍ ഏറ്റെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് യശ്വന്ത്സിന്‍ഹ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു . രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. എന്‍ഡിഎ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിച്ചേക്കും.
No Comments
Leave a Comment