പാസ്പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
September 28, 2022

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകൾ (പിസിസി) ലഭിക്കുവാൻ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ്, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കി.ഇത്തരമൊരു സൗകര്യമൊരുക്കുന്നത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പിസിസി) വേഗത്തില്‍ ലഭിക്കുവാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ നടപടി വിദേശത്ത് ജോലി തേടുന്ന ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുക മാത്രമല്ല, മറിച്ച് വിദ്യാഭ്യാസം, ദീര്‍ഘകാല വിസ, എമിഗ്രേഷന്‍ തുടങ്ങിയവയ്ക്കും സഹായകരമാകുമെന്ന് മന്ത്രാലയം പറഞ്ഞു.
No Comments
Leave a Comment