ദേശീയ ദിനം: പകുതി നിരക്കിൽ സിനിമ കാണാം
November 24, 2022
ദേശീയ ദിനം പ്രമാണിച്ച് ദുബൈയിലെ തീയറ്ററുകളിൽ റീൽ സിനിമാസ് 51 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു.. ദുബൈ മാൾ, മറീന മാൾ, ജബൽ അലി റിക്രിയേഷൻ ക്ലബ്ബ്, റോവ് ഡൗൺടൗൺ, സ്പ്രിങ്സ് സൂഖ്, പൊയന്റേ എന്നിവിടങ്ങളിലെ തീയറ്ററുകളിലാണ് നിരക്കിളവ് ലഭിക്കുക. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ഓഫർ. ഈ ദിവസങ്ങളിൽ രാജ്യത്തെ പൊതു-സ്വാകാര്യ മേഖല സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര സിനിമ വേണമെങ്കിലും ഈ ഓഫറിൽ കാണാം.
No Comments
Leave a Comment