ദുബൈ ഒന്നാം സ്ഥാനത്ത്
July 26, 2022
ലോകത്ത് ഏറ്റവും കൂടുതൽ രാജ്യക്കാർ അവധിക്കാലം ആഘോഷിക്കാനോ സമയം ചെലവിടാനോ ആഗ്രഹിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിലും ദുബൈ ഒന്നാം സ്ഥാനത്ത് എത്തി.’പ്രീമിയർ ഇൻ’പുറത്തുവിട്ട റിപ്പോർട്ടിൽ 21 രാജ്യങ്ങളിൽ നിന്നുള്ളവർ ദുബൈയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നെന്നാണ് പറയുന്നത്. ഗൂഗ്ൾ സെർച്ചിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ദുബൈക്ക് പിന്നിൽ ഫ്രാൻസാണ് രണ്ടാം സ്ഥാനത്ത്. 16 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഫ്രാൻസിനെ ഇഷ്ടപ്പെടുന്നത്.പട്ടികയിലുള്ള മറ്റ് നഗരങ്ങൾ ഇങ്ങനെയാണ്: ബോസ്റ്റൺ (യു.എസ്.എ)- 12, മഡ്രിഡ് (സ്പെയിൻ)- 8, സിങ്കപ്പൂർ (സിങ്കപ്പൂർ)- 7, ലണ്ടൻ (യു.കെ)- 6, കേപ് ടൗൺ (ദക്ഷിണാഫ്രിക്ക)- 6, ആംസ്റ്റർഡാം (നെതർലൻഡ്സ്)- 5, കോപൻഹേഗൻ (ഡെൻമാർക്ക്)- 3, ബ്വേനസ് എയ്റിസ് (അർജന്റീന)- 3, ബ്രിസ്ബേൻ (ആസ്ട്രേലിയ)-3, ബൊഗോട്ട (കൊളംബിയ)- 3, അറ്റ്ലാന്റ (യു.എസ്.എ)- 3, വെലിങ്ടൻ (ന്യൂസിലൻഡ്)- 2, വിയന്ന (ഓസ്ട്രിയ)- 2.
No Comments
Leave a Comment