ദുബൈയിൽ ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം നടത്തും
July 6, 2022
ദുബൈയിൽ: പ്രകൃതി സൗഹൃദ ഇലക്ട്രിക് ബസുകൾ ദുബൈയുടെ നിരത്തിലിറക്കുന്നതിനു മുന്നോടിയായി പരീക്ഷണ ഓട്ടം നടത്താൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുന്നതിനുള്ള പ്രാരംഭ നടപടികൾ സംബന്ധിച്ച് ആർ.ടി.എയും ആസ്ട്രേലിയൻ ബസ് നിർമാണ കമ്പനിയായ ബസ് ടെക് ഗ്രൂപ്പും തമ്മിൽ ധാരണയായി. പരിസ്ഥിതിസൗഹൃദവും പുകരഹിതവുമായ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുന്നതിനാണ് ഇരുകക്ഷികളും കരാർ ഒപ്പുവെച്ചത്. ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ, ബസ്ടെക് ഗ്രൂപ് സി.ഇ.ഒ ഡാൻ മാർക്സ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. ദുബൈയുടെ എല്ലാ ഗതാഗത മാർഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് പരീക്ഷണ ഓട്ടം നടത്തുക.
No Comments
Leave a Comment