ദുബായ് അൽ ഷിന്ദഘ കോറിഡോർ 4-ാം ഘട്ടത്തിന്റെ ആദ്യ കരാർ നൽകി
March 15, 2023

ദുബായ് അൽ ഷിന്ദഘ കോറിഡോർ ഇംപ്രൂവ്‌മെന്റ് പ്രോജക്‌ടിന്റെ 4-ാം ഘട്ടത്തിനു കീഴിലുള്ള ആദ്യ കരാർ നൽകി. 5.3 ബില്യൺ ദിർഹ (1.44 ബില്യൺ ഡോളർ)ത്തിന്റെ പദ്ധതി നഗര വളർച്ചയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നുവെന്ന് അതോറിറ്റി അറിയിച്ചു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർസെക്ഷൻ മുതൽ മിനാ റോഡിലെ ഫാൽക്ൺ ഇന്റർചേഞ്ച് വരെ 4.8 കിലോ മീറ്റർ നീളുന്നതാണ് 800 ദശലക്ഷം ദിർഹം ചെലവഴിച്ചുള്ള പദ്ധതി. മണിക്കൂറിൽ 19,400 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന, ആകെ 3.1 കിലോമീറ്റർ നീളത്തിൽ മൂന്നു പാലങ്ങളുടെ നിർമാണം ഇതിൽ ഉൾപ്പെടുന്നു.തിരക്കുള്ള പ്രദേശത്തെ സുഗമമായ ഗതാഗതം ഈ പദ്ധതിയിലൂടെ യാഥാർഥ്യമാകുമെന്ന് ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. ഇത് റോഡുകളുടെ ശേഷിയും കാര്യക്ഷമതയും കൂടാതെ ഗതാഗത സുരക്ഷയും വർധിപ്പിക്കും. പദ്ധതി പൂർത്തിയാകുമ്പോൾ, അൽ ഷിന്ദഗ ഇടനാഴിയിൽ മൊത്തം 13 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന 15 കവലകൾ ഉണ്ടാകും. വലിയ തോതിലുള്ള വ്യാപ്തി കാരണം പദ്ധതി അഞ്ചു ഘട്ടങ്ങളായി വിഭജിച്ചു.ബർ ദുബായിലും സമീപ പ്രദേശങ്ങളായ ദെയ്റ ദ്വീപുകൾ, ദുബായ് സീഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, പോർട്ട് റാഷിദ് എന്നിവയ്ക്കും പദ്ധതി പ്രയോജനം ലഭിക്കും. 2030 ആകുമ്പോഴേക്കും ഇത് യാത്രാ സമയം 104 മിനിറ്റിൽ നിന്ന് 16 മിനിറ്റായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
No Comments
Leave a Comment