ദുബായിൽ മെറ്റാവേഴ്സ് വിപുലീകരിക്കാൻ ഉന്നതതല സമിതി
July 27, 2022
ദുബയിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കു ന്നതിനും മെറ്റാവേഴ്സിൽ കൂടുതൽ നിക്ഷേപം നടത്തി നിർമിതബുദ്ധിയുടെ ഭാവി രൂപപ്പെടുത്തുന്നതിനും ഉന്നതതലസമിതി രൂപവത്കരിച്ചു.ദുബായ് കിരീടാവകാശി യും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമാണ് സമിതിയുടെ അധ്യക്ഷൻ. നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ സമിതിയുടെ ഉപാധ്യക്ഷ നാകും. ഉന്നതതലസമിതിയിൽ വിവിധ വകുപ്പുകളിൽനിന്ന് ഏഴ് അംഗങ്ങളുണ്ട്. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ പ്രകടന ങ്ങൾ പിന്തുടരുകയും ആഗോളതലത്തിലെ സംഭാവനകൾ സമിതി വിലയിരുത്തുകയും ചെയ്യും.മെറ്റാവേഴ്സ്, നിർമിത ബുദ്ധി, ബ്ലോക്ക്ചെയിൻ, വെബ് ത്രീ, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഡേറ്റ സെന്റർ, ക്ളൗഡ് കംപ്യൂട്ടിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾക്കായി പുതിയ നയങ്ങൾരൂപകല്പനചെയ്യും.ഭാവിയിലെസാങ്കേതികവിദ്യകളിലും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലും വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാനും സമിതിക്ക് പദ്ധതിയുണ്ട്. അഞ്ചുവർഷത്തിനുള്ളിൽ 40,000 പുതിയ ജോലിസാധ്യത കളാണ് ഉള്ളത്. മെറ്റാവേഴ്സ് കമ്പനികളുടെ എണ്ണം അഞ്ചു മടങ്ങായി വർധിപ്പിച്ച് സമ്പദ്വ്യവസ്ഥയ്ക്ക് 400 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. അടുത്ത രണ്ട് പതിറ്റാണ്ടുകളിലായി ജീവിതത്തിന്റെ എല്ലാ മേഖല യെയും ബാധിക്കുന്ന വിപ്ലവമായിരിക്കും മെറ്റാവേഴ്സെന്നും ദുബായിൽ ആയിരത്തിലേറെ കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തിരുന്നു.
No Comments
Leave a Comment