‘ക്ലിക് ആൻഡ് ഡ്രൈവ്’ സ്മാർട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇൻ ഐ ടെസ്റ്റ് നടത്താം.

August 3, 2022
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • ‘ക്ലിക് ആൻഡ് ഡ്രൈവ്’ സ്മാർട് സേവനത്തിൽ ഒറ്റ ക്ലിക്കിൽ ഇൻ ഐ ടെസ്റ്റ്  നടത്താം.
    ദുബായിൽ ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ നടപടിക്രമങ്ങൾക്കും കണ്ണ് പരിശോധനയ്ക്കുമെല്ലാം ഓഫിസുകൾ കയറിയിറങ്ങാതെ ഉപഭോകതാക്കളുടെ അരികിലെത്തുന്ന ‘ക്ലിക് ആൻഡ് ഡ്രൈവ്’ സ്മാർട് സേവനത്തിന് തുടക്കമായി .പുതിയ സംവിധാനത്തിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട് . ‘ക്ലിക് ആൻഡ് ഡ്രൈവിലൂടെ’ ഡിജിറ്റൈസേഷന്റെ 92% യാഥാർഥ്യമായെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ലൈസൻസുമായി ബന്ധപ്പെട്ട കണ്ണ് പരിശോധനയ്ക്കുള്ള മൊബൈൽ സേവനം വിപുലമാക്കും. കൂടുതൽ സ്ഥാപനങ്ങൾക്ക് ഇതിന് അനുമതി നൽകും. ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്തു കൃത്യസമയത്ത് മൊബൈൽ യൂണിറ്റ് എത്തും. ഡ്രൈവിങ് ലൈസൻസ് ഉടൻ പുതുക്കി കിട്ടാനും സൗകര്യമൊരുക്കി. പരിശോധനാഫലം ഡൗൺലോഡ് ചെയ്ത് തത്സമയം ലൈസൻസ് പുതുക്കി വാങ്ങാം. പുതിയ ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് ഡൗൺലോഡ് ചെയ്തോ പകർപ്പെടുത്തോ സൂക്ഷിച്ചാൽ മതി.സേവനങ്ങൾക്കു വേണ്ടിവരുന്ന സമയം 75% ലാഭിക്കാം. 12 തലങ്ങളിൽ പൂർത്തിയാക്കേണ്ട നടപടികൾ ഏഴായി ചുരുങ്ങും. വാഹന ലൈസൻസ് നടപടികളടക്കം പൂർണമായും കടലാസ്‌ രഹിതമാകും.ഈ വർഷം നാലാം പാദത്തിൽ 50 ശതമാനത്തിലേറെ ലക്ഷ്യം നേടാമെന്നാണ് പ്രതീക്ഷ. കാറുകൾ വാടകയ്ക്കു നൽകുന്ന സേവനങ്ങളും ഡിജിറ്റൈസ് ചെയ്തു. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയതോടെ ഒട്ടേറെ നൂലാമാലകൾ ഒഴിവായി. ഇൻസ്പെക്ടർമാരുടെ സേവനസമയം കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനും കഴിഞ്ഞു.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram