അസ്ഥിര കാലാവസ്ഥ കടലിൽ പോകരുതെന്ന് ദുബായ് പൊലീസ്.
January 27, 2023

അസ്ഥിരമായ കാലാവസ്ഥ രണ്ടു ദിവസമായി തുടരുന്നതിനാൽ കടലിൽ പോകരുതെന്ന് ദുബായ് പൊലീസിന്റെ തുറമുഖ സ്റ്റേഷൻ പൊതുജനങ്ങളോടും ബോട്ടുകൾ, കപ്പലുകൾ, യോട്ടുകൾ എന്നിവയുടെ ഉടമകളോടും നിർദ്ദേശിച്ചു. ശക്തമായ വെള്ളപ്പൊക്കത്തിനും തിരമാലകൾക്കും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ഇത്തരം സമയങ്ങളിൽ കടലിൽ പോകരുതെന്ന് ബോട്ടുടമകളോട് ശക്തമായി ഉപദേശിക്കുന്നതായി തുറമുഖ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ഡോ. കേണൽ ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു. ബീച്ച് യാത്രക്കാർ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാനും ഉപദേശങ്ങൾ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വാഹനമോടിക്കുന്നവർ വെള്ളക്കെട്ടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും താഴ്‌വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും ഹത്ത പൊലീസ് ആവശ്യപ്പെട്ടു. മഴക്കാലത്ത് മലനിരകളിലെ ട്രക്കിങ് ഒഴിവാക്കണമെന്ന് ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് ബിൻ മുബാറക് അൽ കെത്ബി അഭ്യർഥിച്ചു. വിനോദസഞ്ചാരികളും താമസക്കാരും കാലാവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം. കാലാവസ്ഥാ വ്യതിയാനങ്ങളുള്ള സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും നിർദേശിച്ചു.
No Comments
Leave a Comment