അവധിക്കാല സമ്മാനമായി രണ്ട് സൗജന്യ യാത്രാ ടിക്കറ്റുകൾ : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് എമിറേറ്റ്സ് എയർലൈൻസ്
August 5, 2022

എമിറേറ്റ്സ് എയർലൈൻറെ പേരിൽ അവധിക്കാല സമ്മാനമായി രണ്ട് സൗജന്യ യാത്രാ ടിക്കറ്റുകൾ ലഭിക്കുമെന്ന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.അവധിക്കാല സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ശരിയല്ലെന്നും എല്ലാ വിവരങ്ങളുംഎമിറേറ്റിസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നോക്കി വിവരങ്ങളുടെ നിജസ്ഥിതി ഉറപ്പാണമെന്ന് ആളുകളോട് എമിറേറ്റ്സ് എയർലൈൻ ആവശ്യപ്പെട്ടു.നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും യൂറോപ്പിലേക്കോ ഏഷ്യയിലേക്കോ ആഭ്യന്തര വിമാനങ്ങളിലേക്കോ അവധിക്കാല സമ്മാനമായി രണ്ട് റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ നേടാനും ആളുകളോട് ആവശ്യ പ്പെടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വൈറലായത് .സമ്മാനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈൻ മത്സരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് എമിറേറ്റ്‌സിന് അറിയാം. ഇതൊരു ഔദ്യോഗിക മത്സരമല്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും എമിറേറ്റ്സ് എയർലൈൻസ് ഉപദേശിച്ചു.
No Comments
Leave a Comment