അബൂദബിയിൽ നാളെമുതൽ വെളിയാഴ്ച്ച പാർക്കിങ്ങും ടോളും സൗജന്യം അല്ല. പകരം ഞയറാഴ്ച്ച
July 14, 2022

അബൂദബിഎമിറേറ്റിലെ സൗജന്യ ദർബ് ടോൾ, പാർക്കിങ് ആനുകൂല്യം വെള്ളിയാഴ്ചക്ക് പകരം ഇനി ഞായറാഴ്ചയാകുന്നത് നാളെമുതൽപ്രാബല്യത്തിലാകും. പണമടച്ചുള്ള പാർക്കിങ്ങിന്‍റെയും റോഡ് ടോളിന്‍റെയും സമയത്തിൽ അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വിഭാഗമാണ് മാറ്റം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ എട്ടുമുതൽ അർധരാത്രി 12 വരെയാണ് പെയ്ഡ് പാർക്കിങ്. പ്രീമിയം പാർക്കിങ്ങിന് (നീലയും വെള്ളയും നിറങ്ങൾ) മണിക്കൂറിന് മൂന്നു ദിർഹമാണ് ഫീസ് (പരമാവധി നാലു മണിക്കൂറാണ് പാർക്കിങ് അനുവദിക്കുക), സ്റ്റാൻഡേഡ് പാർക്കിങ്ങിന് (നീലയും കറുപ്പും നിറങ്ങൾ) മണിക്കൂറിന് രണ്ടു ദിർഹമോ അല്ലെങ്കിൽ ഒരു ദിവസത്തേക്ക് 15 ദിർഹമോ ഈടാക്കും. ദർബ് ടോളിന് തിരക്കേറിയ സമയത്ത് മാത്രമായിരിക്കും ചാർജ് ഈടാക്കുക.തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെയും വൈകീട്ട് അഞ്ചു മുതൽ രാത്രി ഏഴു വരെയുമാണ് ടോൾ ഈടാക്കുക.ഞായറാഴ്ചകൾക്കു പുറമെ പൊതു അവധി ദിവസങ്ങളിലും ദർബ് ടോൾ സൗജന്യമാണ്.
No Comments
Leave a Comment