UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം
January 27, 2023

UAE യിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്നും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്നും യു.എ.ഇ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി . വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി . ചി തണുപ്പും ശക്തമാകും. മണിക്കൂറിൽ 60 കി.മീ വേഗത്തിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ട് . ഇന്ന് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.ഈ കാലയളവിൽ ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സജ്ജരാണെന്ന് അധികൃതർ പറഞ്ഞു.
അനാവശ്യ യാത്ര ഒഴിവാക്കണമെന്നുംഅടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാസംവിധാനങ്ങൾ സ്വീകരിച്ചും വാഹനമോടിക്കണമെന്നും അധികൃതർ വ്യക്തമാക്കി
No Comments
Leave a Comment