പുതുവർഷ വെടിക്കെട്ട് പ്രദർശനം വീക്ഷിക്കാൻ ടിക്കറ്റ്
November 7, 2023

ബുർജ് പാർക്കിൽ നിന്ന് ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവർഷ വെടിക്കെട്ട് പ്രദർശനം വീക്ഷിക്കുന്ന താമസക്കാരും സന്ദർശകരും ഇനി ടിക്കറ്റ് നൽകണം.ദുബായ് “എമറേറ്റിന്റെ പുതുവത്സരാഘോഷം എല്ലാവർക്കും ആസ്വദിക്കാൻ സൗജന്യമായി അവസരം ഉണ്ടാകും .എന്നാൽ , ബുർജ് ഖലീഫയുടെ ലോകപ്രശസ്ത ഷോയുടെ മുൻ നിര-സീറ്റ് അനുഭവത്തിൽ ബുർജ് പാർക്കിൽ ഒരു അതുല്യമായ ടിക്കറ്റ് കാഴ്ചാനുഭവം അവതരിപ്പിക്കുന്നുമെന്ന് ,” എമാർ പ്രോപ്പർട്ടീസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിൽ പുതുവത്സരാഘോഷം വ്യത്യസ്തമായിരിക്കും .മുതിർന്നവർക്കുള്ള ടിക്കറ്റിന് 300 ദിർഹമാണ് നിരക്ക്, അതേസമയം 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനത്തിന് 150 ദിർഹം ആണ്. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പോകാം.ഈമാസം 10 മുതൽ പ്ലാറ്റിനം ലിസ്റ്റിൽ ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തും. ബുർജ് പാർക്ക് വ്യൂവിംഗ് ലൊക്കേഷനിലെ എക്‌സ്‌ക്ലൂസീവ് Emaar NYE-യുടെ ടിക്കറ്റ് ഉടമകൾക്ക് ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, ദുബായ് മറീന മാൾ എന്നിവിടങ്ങളിൽ നിന്ന് ഡിസംബർ 26 മുതൽ 30 വരെ ഉച്ചയ്ക്ക് 2 മണി മുതൽ ബാഡ്ജുകൾ വാങ്ങാം രാത്രി 10 മണി വരെ.
No Comments
Leave a Comment