ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു
November 13, 2023

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി.നൂറിലേറെ രാജ്യങ്ങളിൽനിന്ന് പ്രസാധകരെത്തിയ മേള, സംഘാടന മികവിനാലും പങ്കാളിത്തത്താലും ഇത്തവണയും ശ്രദ്ധിക്കപ്പെട്ടു. മേളയുടെ അവസാന ദിനമായ ഇന്നലെ പുസ്തകോത്സവ വേദിയിലേക്ക് സന്ദർശകരുടെ പ്രവാഹമായിരുന്നു. 2,033 പ്രസാധകരുടെ വിവിധ ഭാഷകളിലെ 15 ലക്ഷം പുസ്തകങ്ങളാണ് ഇത്തവണ എത്തിയത്. അന്താരാഷ്ട്ര,പ്രാദേശിക തലങ്ങളിൽ പ്രഗല്ഭരായ നിരവധി വ്യക്തികളുടെ സാന്നിധ്യത്തിൽ ഒട്ടേറെ പരിപാടികളും മേളയിൽ അരങ്ങേറി.മേളയിൽ ദിവസ ആകെ 1,700 പരിപാടികളും വിവിധ വിഷയങ്ങളിലെ ശിൽപശാലകളും സംഘടിപ്പിച്ചു. 460 സാംസ്കാരിക പരിപാടികളാണ് മേളയിൽ നടന്നത്. അറബ് മേഖലയിലെയും മറ്റ് രാജ്യങ്ങളിലെയും നിരവധി പ്രമുഖരുടെ സാന്നിധ്യം ഇത്തവണ മേളയെ ആകർഷണീയമാക്കി .ഇന്ത്യയിൽനിന്ന് സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്,മാധ്യമ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ വേദിയിലും സാന്നിധ്യമറിയിച്ചു.1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരുമാണ് പുസ്തക ശേഖരവുമായി എത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര പ്രസാധകരുടെ എണ്ണം വർധിച്ചത് ഇത്തവണത്തെ സവിശേഷതയാണ്.
No Comments
Leave a Comment