1. വേനലാഘോഷം; സമ്മർ പാസുമായി അബുദാബി
 2. ബലിപെരുന്നാൾ ,ദുബായ് മുൻസിപ്പാലിറ്റി ഒരുങ്ങി അറവുശാലകൾക്ക് മാനദണ്ഡം
 3. ശമ്പളം കിട്ടിയില്ല ഗൾഫ് കറൻസികൾ കരുത്തുകാട്ടിയിട്ടും നേട്ടമുണ്ടാക്കാതെ പ്രവാസികൾ
 4. യുഎഇയില്‍ റെക്കോഡ് ചൂട് ..ജാഗ്രത
 5. ദുബായിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..ടൂറിസം മേഖലകൾക്ക് വൻനേട്ടം;
 6. ലോക കാലാവസ്ഥാ സമ്മേളത്തിന് എക്‌സ്‌പോ സിറ്റി വേദിയാകും
 7. തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം
 8. നിർമാണം അതിവേഗം ഷെയ്ഖ് സായിദ് റോഡിലെത്തി ഇത്തിഹാദ് റെയിൽ പദ്ധതി
 9. ദുബായ്–അബുദാബി വിമാനത്താവളങ്ങളിലേക്ക് തിരക്കില്ലാതെ എത്താൻ സൗജന്യ ഷട്ടിൽ ബസ്
 10. വേനൽ അവധി, ബലിപെരുന്നാൾ : ദുബായ് വിമാനത്താവളം തിരക്കിലേക്ക് ; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.
 11. ഈ വെള്ളിയാഴ്ച യുഎഇയുടെ മാനത്ത് അപൂർവ ഗ്രഹസംഗമം; ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ
 12. ദുബായിലെ ഒരോ ഇഞ്ചും അളന്നുവയ്ക്കാൻ പ്ലൂറവ്യൂ
 13. വീടുകൾ സുരക്ഷിതമാക്കാൻ ‘സേഫ് സമ്മർ’ കാമ്പെയ്‌ൻ ആരംഭിച്ച് അബുദാബി പോലീസ്
 14. പ്രധാനമന്ത്രി നരേന്ദ്ര മോദി 28 ന് യു എ ഇയിൽ എത്തും
 15. അഗ്നിപഥ് പദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ പിന്നോട്ടില്ല: അജിത് ഡോവൽ
യുഎഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 2022 ജൂൺ 15 മുതൽ ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. ഉച്ചവിശ്രമനിയമം സെപ്റ്റംബർ 15 വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.ചട്ടം അനുസരിച്ച്, നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് 12:30-3pm വരെ അനുവദിക്കില്ല. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സിം കാർഡുകൾ പങ്കിടുന്നതിനെതിരേ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൈബർ ക്രൈം ഉദ്യോഗസ്ഥർ. ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ സിം കാർഡുകൾ ഉപയോഗിച്ച് നടത്തിയ ഒട്ടേറെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ അറിയിപ്പ്. പരിചയത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ സിം കാർഡുകൾ മറ്റൊരാൾക്ക് പങ്കിടുമ്പോൾ അതീവശ്രദ്ധ പുലർത്തണമെന്ന് ഉദ്യോഗസ്ഥർ കർശനമായി പറയുന്നു.
യുഎഇയിൽ ചികിത്സാ പിഴവ് ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) തങ്ങളുടെ വെബ്‌സൈറ്റിലെ സ്മാർട്ട് ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ താമസക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.സ്വകാര്യ ആരോഗ്യ, ഫാർമസ്യൂട്ടിക്കൽ സൗകര്യങ്ങൾക്കെതിരെ പരാതി നൽകാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് ഈ MoHAP ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് അവ റിപ്പോർട്ട് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ആരോഗ്യ സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ സേവനങ്ങളുടെ പാക്കേജിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഈ സേവനം ലഭ്യമാണ്.
ആഗോളതാപനം മൂലം ഗൾഫ് മേഖലയിൽ ചുഴലിക്കാറ്റ് വർധിക്കുമെന്ന് അബുദാബി ഖലീഫ യൂണിവേഴ്സിറ്റി പഠന റിപ്പോർട്ട്. ചൂടു കൂടുന്നതു മൂലം അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയേറെയാണ്. ലോകമെമ്പാടും താപനില ഉയരുന്നുണ്ട്. ഇക്കാര്യം ശാസ്ത്രജ്ഞർ നേരത്തെ തന്നെ പ്രവചിച്ചതാണെന്നും പറയുന്നു.കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവുമാണ് ചുഴലിക്കാറ്റുകൾക്ക് പ്രധാനമായും കാരണമാകുന്നത് എന്നാണ് ഖലീഫ യൂണിവേഴ്സിറ്റിയിലെ പഠനത്തിൽ വ്യക്തമാക്കുന്നത്.
യുഎഇയിൽ ആദ്യമായി മെറ്റാവേഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനത്തിന് അൽ നുഐമിയ സ്റ്റേഷനിൽ അജ്മാൻ പൊലീസ് തുടക്കം കുറിച്ചു. പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനാവുന്ന വെർച്വൽ ലോകമാണിത്.ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതിക വിദ്യകളുടെ അടുത്ത തലമായ മെറ്റാവേഴ്സിൽ വെർച്വൽ ഓഫിസ് മുറിയിലോ പൊതുവേദികളിലോ നേരിട്ടെത്തി ആശയവിനിമയം നടത്താനാവും.
Copyright © 2021 - Designed and Developed by Dataslices FZ LLC