വേഗപരിധി കുറയ്ക്കുന്നു
November 16, 2023

ദുബായ് അൽ ഇത്തിഹാദ് റോഡിലെ ഷാർജയ്ക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലെ വേഗപരിധി കുറയ്ക്കുന്നു. ഈ മാസം 20 മുതൽ മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായിട്ടാണ് കുറയ്ക്കുകയെന്ന് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു .പുതിയ വേഗപരിധി അറിയിക്കുന്ന തരത്തിൽ എത്തിഹാദ് റോഡിലെ ട്രാഫിക്ക് ബോഡുകൾ അപ്‍ഡേറ്റ് ചെയ്യുമെന്നും റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
No Comments
Leave a Comment