യുഎഇയിൽ 20-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധം;
November 17, 2023

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. ഇതിനകം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ച് പിഴയിൽനിന്ന് ഒഴിവാകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു.നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. ഇതു 6 മാസത്തിനിടെ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം പൂർത്തിയാക്കിയാൽ മതി. 2024 മുതൽ ഇരുപതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്കും സ്വദേശിവൽക്കരണം നിർബന്ധമാക്കി. റിക്രൂട്ടിങ്ങിനു പ്രയാസം നേരിടുന്ന കമ്പനികൾക്ക് നാഫിസ് പ്ലാറ്റ്ഫോമിന്റെ സഹായം തേടാമെന്നും മന്ത്രാലയം അറിയിച്ചു.നിലവിൽ രാജ്യത്തെ 18,000 കമ്പനികൾ സ്വദേശിവൽക്കരണം പൂർത്തിയാക്കി. ഇതോടെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 84,000 ആയി വർധിച്ചു. ഇതിൽ 54,000 പേരും 2 വർഷത്തിനിടെ ജോലിയിൽ പ്രവേശിച്ചവരാണ്. സ്വദേശിവൽക്കരണം ഉറപ്പാക്കാൻ പരിശോധനയും ശക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
No Comments
Leave a Comment