ഷെംഗൻ വീസ മാതൃകയിലേക്ക് ഗൾഫ് രാജ്യങ്ങളും
November 14, 2023

ഗൾഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാൻ ഇനി പ്രത്യേകം വീസ ആവശ്യമില്ല, ഒറ്റ വീസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം. അടുത്തവർഷം മുതൽ നിലവിൽ വരുന്ന ജിസിസി വീസ എല്ലാ രാജ്യങ്ങളിലേയും സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് മസ്‌കത്തില്‍ ചേര്‍ന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് തീരുമാനമായത്. ഗൾഫ് രാജ്യങ്ങളിലെ വ്യവസായികൾക്കാണ് ജിസിസി വീസ ഏറ്റവമധികം പ്രയോജനകരമാകുക. ബിസിനസ് മീറ്റിങ്ങുകളും മറ്റും ഒരു രാജ്യത്ത് നടത്തുമ്പോൾ മറ്റു രാജ്യങ്ങളിലുള്ളവർക്ക് ഇതിൽ പങ്കെടുക്കാൻ ഇനി കാലതാമസം വേണ്ടിവരില്ല. എപ്പോൾ വേണമെങ്കിലും ബിസിനസ് സന്ദർശനങ്ങൾ നടത്താൻ പുതിയ വീസ സഹായകമാകും.
No Comments
Leave a Comment