ദുബായ് ജിഡിആർഎഫ് മികവ് പുലർത്തിയ 41 ജീവനക്കാരെ പയനീയേഴ്‌സ് അവാർഡ് നൽകി ആദരിച്ചു
November 10, 2023

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്- തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണങ്ങളിൽ അസാധാരണമായ മികവ് പുലർത്തിയ 41 ജീവനക്കാരെ പയനീയേഴ്‌സ് അവാർഡ് നൽകി ആദരിച്ചു. ജീവനക്കാരുടെ മാതൃകാപരമായ പ്രയത്നങ്ങളും നേട്ടങ്ങളും അംഗീകരിക്കാൻ സംഘടിപ്പിച്ച സദസ്സിൽ ആണ് അവാർഡ് നൽകിയത്.ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ, ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും നിരവധി ജീവനക്കാരും പങ്കെടുത്തു. ജിഡിആർഎഫ്എ പയനീർ അവാർഡിലേക്ക് സ്ത്രീകളുടെ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് സെക്ടറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹുസൈൻ ഇബ്രാഹിമിനെയും വേദിയിൽ ആദരിച്ചു.തൊഴിൽ അന്തരീക്ഷം വർധിപ്പിക്കുന്നതിനും അതുവഴി സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിനെ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ചടങ്ങിൽ പ്രത്യേക പരാമർശിച്ചു.പ്രൊഫഷണൽ രംഗത്ത് സ്ത്രീകൾ പ്രദർശിപ്പിച്ച അതുല്യമായ പരിശ്രമങ്ങളെയും നേട്ടങ്ങളെയും അംഗീകരിക്കാനും ആഘോഷിക്കാനുകൂടിയാണ് ഈ അവാർഡെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുകയും ചെയ്തു വിജയികൾക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ കർശനവും നിർദ്ദിഷ്ടവും വസ്തുനിഷ്ഠവുമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വ്യക്തികളുടെ തൊഴിൽ പ്രകടനം, തന്ത്രപരമായ ലക്ഷ്യങ്ങളുമായുള്ള അവരുടെ വിന്യാസം, തുടർച്ചയായ വ്യക്തിഗത വികസനം, പുതിയ കഴിവുകൾ നേടിയെടുക്കൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് നാമനിർദ്ദേശങ്ങൾ വിലയിരുത്തിയത്.
No Comments
Leave a Comment