റാസൽഖൈമ-കോഴിക്കോട് സർവീസിനു തുടക്കമിട്ട് എയർ അറേബ്യ

November 24, 2023
  • അജുമാനിൽ പൊതു ബസുകളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • ഭക്ഷണ ഡെലിവറികൾ വൈകിയതിന് ഉപഭോക്താക്കൾക്ക് പണം

  • ബേഗേജ് ശരിയായി കൈകാര്യം ചെയ്യുന്നതിൽ 99.9 ശതമാനംവിജയം

  • ഇ സ്‌കൂട്ടറുകൾ ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്

  • വിമാനടിക്കറ്റിനൊപ്പം യുഎഇയിൽ ഓൺ അറൈവൽ വീസ നൽകാൻ എമിറേറ്റ്സ്

  • അജ്മാനിൽ പുറംകാഴ്ചകൾ കണ്ട് അബ്രയിലൂടെ പോകാം

  • ആഗോള സർക്കാർ ഉച്ചകോടി : ഖത്തർ അമീറിന് യു.എ.ഇ.യുടെ ക്ഷണം

  • ഇന്ത്യയിലേക്ക് ഇത്തിഹാദിന്റെ അധിക സർവീസുകൾ

  • ലഗേജിൽ കഞ്ചാവ്: വിമാന യാത്രക്കാരന് 10,000 ദിർഹം പിഴ

  • നിയമലംഘനം; ഇൻഷുറൻസ് കമ്പനിക്ക് 12 ലക്ഷം പിഴ

  • ഷാർജയിൽ ജനസാന്ദ്രത കൂടിയ മേഖലകൾ പേ–പാർക്കിങ്ങിലേക്ക്

  • ദുബായ് ഇമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലായി

  • ഗള്‍ഫുഡിന്റെ 29ാമത് എഡിഷന്‍ഫെബ്രുവരി 19ന്

  • ഷാർജ എമിറേറ്റിന് ഇനി പുതിയ ബ്രാൻഡ് ലോഗോ

  • യുഎഇയില്‍ ഗോള്‍ഡന്‍ വീസ നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

  • യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രാലയം

  • യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങളിൽ വർധന…

  • ഗൾഫ് എക്‌സ്പ്രസ്’: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസിന് തുടക്കം

  • ഷാർജ-മസ്‌കത്ത് ബസ് സർവീസ് വരുന്നു; സർവീസ് നടത്തുക മുവസലാത്ത്

  • റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം

  • കഴിഞ്ഞ വർഷം ആർ.ടി.എ അനുവദിച്ചത് 67,000 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ

  • ആദ്യ മദ്യവില്‍പ്പനശാല റിയാദില്‍

  • അഹ്‌ലൻ മോദി 2024: അബുദാബിയിൽ മോദിക്ക് വൻ പൗരസ്വീകരണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ

  • സ്വകാര്യ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിച്ചു

  • വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കാനാകുമോ?; പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്

  • ഫുഡ് ബാങ്ക് അന്നമെത്തിച്ചത് 1.86കോടി പേർക്ക്

  • നവംബർ മുതൽ പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാകും

  • നിയമനം വ്യത്യസ്ത രാജ്യക്കാർക്ക് നൽകണമെന്ന നിർദേശം കർശനമാക്കി യു എ ഇ

  • യു.എ.ഇയിലെ സ്കൂളുകളിൽ 700ലേറെ അധ്യാപക ഒഴിവുകൾ

  • സൈബർ തട്ടിപ്പുകാരെ പിടിക്കാൻ ദുബൈ പൊലീസ്, ‘വിസ’ സഹകരണം

  • റാസൽഖൈമ-കോഴിക്കോട് സർവീസിനു തുടക്കമിട്ട് എയർ അറേബ്യ
    യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാനങ്ങൾ സർവീസ് തുടങ്ങി. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് പറക്കുക. റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങൾക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ടെന്ന് എയർ അറേബ്യ സി.ഇ.ഒ ആദിൽ അബ്ദുല്ല അലി പറഞ്ഞു.റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ അറേബ്യയുടെ ആദ്യവിമാനത്തിൽ തന്നെ നിറയെ യാത്രക്കാരുണ്ടായിരുന്നു. ആദ്യ വിമാനത്തിലെ യാത്രക്കാരെ ബോർഡിങ് പാസിനൊപ്പം പൂക്കൾ നൽകിയാണ് വരവേറ്റത്. റാസൽഖൈമ ഏവിയേഷൻ അതോറിറ്റി ചെയർമാൻ എഞ്ചിനീയർ സാലിം ബിൻ സുൽത്താൻ ആൽഖാസിമി, ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, എയർ അറേബ്യ സി.ഇ.ഒ ആദിൽ അബ്ദുല്ല അലി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്തു. റാസൽഖൈമയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഉടൻ ഇന്ത്യയിലേക്കുണ്ടാകുമെന്ന് ആദിൽ അബ്ദുല്ല അലി പറഞ്ഞു.റാസൽഖൈമയിൽ ആദ്യമായി പങ്കെടുക്കുന്ന ചടങ്ങ് സ്വന്തം നാട്ടിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതായതിന്റെ ആഹ്ളാദം മലയാളിയായ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പങ്കുവെച്ചു. റാസൽഖൈമ-കോഴിക്കോട് വിമാന സർവീസിന് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നതെന്ന് എയർ അറേബ്യ ജി.എസ്.എയായ കോസ്മോ ട്രാവൽസ് സി.ഇ.ഒ ജമാൽ അബ്ദുന്നാസർ പറഞ്ഞു.ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ സർവീസ് നടത്തുക. ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് 2.55ന് വിമാനം പുറപ്പെടും. രാത്രി 8.10ന് കോഴിക്കോടെത്തും. 8.50ന് തിരിച്ചുപറന്ന് യു.എ.ഇ സമയം രാത്രി 11.25 ന് റാസൽഖൈമയിലെത്തും. ഞായറാഴ്ചകളിൽ രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.10ന് കോഴിക്കോട് ഇറങ്ങും. 4.50ന് തിരിച്ചുപറക്കും. രാത്രി 7.25ന് റാസൽഖൈമയിലെത്തും.
    No Comments
    Leave a Comment

    Your email address will not be published. Required fields are marked *

    Copyright © 2021 - Designed and Developed by Dataslices FZ LLC
    Facebook
    Twitter
    YouTube
    Instagram