അബൂദബി പുതിയ ടെർമിനൽ റോഡ് നവീകരണം പൂർത്തിയായി
November 10, 2023

അബൂദബി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം തുറന്ന ടെര്‍മിനല്‍ എയിലേക്ക് എത്തിച്ചേരുന്ന എമിറേറ്റിലെ തിരക്കേറിയ റോഡുകളിലൊന്നായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിന്റെ (ഇ10) നവീകരണം പൂര്‍ത്തിയായി.ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ബ്രിഡ്ജ് മുതല്‍ യാസ് ഐലന്‍ഡ് ബ്രിഡ്ജസ് കോംപ്ലക്സ് വരെയുള്ള അഞ്ച് ലൈനുകള്‍ അടക്കമുള്ള ഭാഗമാണ് 3.8 കോടി ദിര്‍ഹം ചെലവഴിച്ച് പൂര്‍ത്തിയാക്കിയത്. 16.7 കിലോമീറ്ററുള്ള റോഡ് നവീകരണമാണ് അബൂദബി സിറ്റി മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത്.പുതിയ റിഫ്ളക്ടറുകള്‍ സ്ഥാപിക്കല്‍, കോണ്‍ക്രീറ്റ് ബാരിയറുകള്‍ക്ക് പെയിന്റ് അടിക്കല്‍, മെറ്റല്‍ ബാരിയറുകളുടെ പുനഃസ്ഥാപനം, ടെര്‍മിനല്‍ എയിലേക്കുള്ള ദിശാബോര്‍ഡുകൾ സ്ഥാപിക്കല്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടത്തി.
No Comments
Leave a Comment