60% വരെ വിലക്കിഴിവ് ; ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമസാൻ ക്യാംപെയിന് തുടക്കം
March 9, 2023

യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപുലമായ റമസാൻ ക്യാംപെയിൻ ആരംഭിച്ചു. രാജ്യത്തെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും വിവിധ വിഭാഗങ്ങളിലായി പലചരക്ക് സാധനങ്ങൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, കൂടാതെ ഫർണിച്ചറുകൾ തുടങ്ങിയ 10,000ത്തിലേറെ ഉൽപ്പന്നങ്ങൾക്ക് ഇൗ കാലയളവിൽ 60% വരെ കിഴിവ് ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റുകളിലും ഓൺലൈനിലും 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണെന്ന് ലുലു എക്സ്‌ക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അറിയിച്ചു. വിപണി സാഹചര്യങ്ങൾ പരിഗണിക്കാതെ വിലവർധനവ് പിടിച്ചു നിർത്തുന്നതിന് 200 ലേറെ ഉൽപന്നങ്ങൾക്ക് പ്രൈസ് ലോക്ക് ഏർപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. റമസാനിലുടനീളം ഉപഭോക്താക്കൾക്കു പണം ലാഭിക്കാൻ ഇതു സഹായിക്കും.ലുലു ഗ്രൂപ്പ് എല്ലായ്‌പ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ പറഞ്ഞു. ഈത്തപ്പഴ മഹോത്സവം, ആരോഗ്യകരമായ റമസാൻ, ഇറച്ചി മാർക്കറ്റ്, പരമ്പരാഗത അറബിക് മധുരപലഹാരങ്ങൾ ലഭിക്കുന്ന മധുര പലഹാരങ്ങൾ വിപണി, ഇഫ്താർ ബോക്സുകൾ, ലുലു റമസാൻ ഷോപ്പിങ് ഗിഫ്റ്റ് കാർഡ് , പെരുന്നാൾ വിൽപ്പന തുടങ്ങിയ വിവിധ പ്രമോഷൻ പരിപാടികൾ അവതരിപ്പിക്കും. രാത്രി രണ്ടു വരെ ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കും. ഹൈപ്പർമാർക്കറ്റുകളിൽ ഷോപ്പ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സാംസ്കാരിക അനുഭവങ്ങൾ ആസ്വദിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനും തിരഞ്ഞെടുത്ത ഹൈപ്പർ മാർക്കറ്റുകളിൽ ഈ വർഷം റമസാൻ നൈറ്റ് ഒരുക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.
No Comments
Leave a Comment