28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും
January 26, 2023

28ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഈ മാസം 29ന് അവസാനിക്കും. ഫെസ്റ്റിവലിന്റെ അവസാന വിൽപന നാളെ മുതൽ ഞായറാഴ്ച വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു .നഗരത്തിലുടനീളം 2000ലധികം സ്റ്റോറുകളിൽ 500ലധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ലഭിക്കും. മൂന്ന് ദിവസത്തെ ഡി.എസ്.എഫ് ഫൈനൽ മെഗാ സെയിലിന് ആയിരക്കണക്കിന് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 90 ശതമാനം വരെ കിഴിവും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.ഫെസ്റ്റിവലിന്റെ ഏറ്റവും വലുതും മികച്ചതുമായ എഡിഷനാണ് ഇത്തവണ ഒരുക്കിയിരുന്നത്. ഉപഭോക്താക്കൾക്ക് 10 ലക്ഷം ദിർഹം, ഒരു കിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപ്പാർട്മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ ഇത്തവണ ഒരുക്കിയിരുന്നു. ആകെ സമ്മാനങ്ങളുടെ മൂല്യം നാലു കോടി ദിർഹം വരുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
No Comments
Leave a Comment