2000 രൂപ സെപ്റ്റംബർ 30 വരെ മാറിയെടുക്കാം
May 24, 2023

പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ കൈവശമുള്ളവർക്ക് സെപ്റ്റംബർ 30 വരെ മാറിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. എല്ലാ ബാങ്കുകളിലും റിസർവ് ബാങ്കിന്റെ 19 മേഖലാ ഓഫീസുകളിലും ഇന്ന് മുതൽ ഇതിനുള്ള സൗകര്യമുണ്ടാകും. 20,000 രൂപ വരെ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ (10 എണ്ണം) മാത്രമേ ഒറ്റത്തവണയായി മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കൂ.2000 രൂപയുടെ നോട്ടുമാറിയെടുക്കാൻ പ്രത്യേക അപേക്ഷാ ഫോമോ തിരിച്ചറിയിൽ രേഖയോ ആവശ്യമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) അറിയിച്ചു. നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളും ഫോം പൂരിപ്പിച്ച് നൽകണമെന്നും സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി എസ്.ബി.ഐ എത്തിയത്.നോട്ട് മാറ്റിവാങ്ങുന്നതിന് ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല. ഏത് ബാങ്ക് ശാഖയിൽനിന്നും നോട്ടുകൾ മാറ്റിവാങ്ങാമെന്നും ഇതിന് ചാർജുകൾ ഒന്നും നൽകേണ്ടതില്ലെന്നും സൗജന്യമായി നോട്ടുകൾ മാറിയെക്കാമെന്നും എസ്.ബി.ഐ വ്യക്തമാക്കി.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ പ്രത്യേകം ക്രമീകരണങ്ങൾ ബാങ്കുകൾ ഒരുക്കും.വെള്ളിയാഴ്ചയാണ് റിസർവ് ബാങ്ക് 2000ത്തിന്റെ നോട്ടുകൾ പ്രചാരത്തിൽനിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കൈവശമുള്ളവർക്ക് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ 500 രൂപ, 200 രൂപ തുടങ്ങി മറ്റു മൂല്യങ്ങളിലുള്ള നോട്ടുകളായി ബാങ്കിൽനിന്നു മാറിയെടുക്കുകയോ ചെയ്യാമെന്നും ആർ.ബി.ഐ അറിയിച്ചിരുന്നു. സെപ്റ്റംബർ 30വരെയാണ് ഇതിന്റെ കാലാവധി.
No Comments
Leave a Comment