100 മിനുട്ട് കൊണ്ട് സുഹാറില്‍ നിന്ന് അബുദാബിയിലെത്താം
September 29, 2022
സുഹാര്‍-അബുദാബി റെയില്‍ പാതയ്ക്കായി കരാറില്‍ യുഎഇയുംഒമാനും ഒപ്പുവച്ചതിലൂടെ സുഹാറില്‍ നിന്ന് 100 മിനുട്ടു കൊണ്ട് അബുദബിയിലെത്തിച്ചേരാന് കഴിയും . സുഹാര്‍ തുറമുഖത്തെ യുഎഇ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന കരാര്‍ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഒപ്പുവച്ചത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ സുഹാറില്‍ നിന്ന് 100 മിനുട്ടു കൊണ്ട് അബുദബിയിലെത്തിച്ചേരാന് കഴിയും.1.160 ശതകോടി റിയാല്‍ ചെലവ് കണക്കാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത കമ്പനി സ്ഥാപിക്കും. യാത്രാ, ചരക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി 303 കിലോമീറ്റര്‍ ദുരത്തിലാണ് പദ്ധതി ഒരുക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും പാസഞ്ചര്‍ ട്രെയിന്‍ സഞ്ചരിക്കുക. ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും.
No Comments
Leave a Comment