100 തൂണുകളിൽ കടൽപ്പാലം ഇത്തിഹാദ് റെയിൽ അതിവേഗം
July 25, 2022
ഇത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം അതിവേഗത്തിൽ പുരോഗമിക്കുന്നു .
കൊടുംചൂട്, ഈർപ്പത്തിന്റെ വ്യതിയാനം തുടങ്ങിയ കാലാവസ്ഥാ പരിസ്ഥിതി വെല്ലുവിളികൾ അതിജീവിച്ചാണ് റെക്കോഡ് വേഗത്തിൽ പാലം നിർമിച്ചത്. 320 പേരടങ്ങുന്ന ജീവനക്കാരുടെ 10 ലക്ഷത്തിലേറെ മണിക്കൂറുകളുടെ അധ്വാനഫലമാണിത്. ഇതോടെ മറ്റൊരു നാഴികകല്ലുകൂടി പൂർത്തിയാക്കിയിരിക്കുകയാണ് ഇത്തിഹാദ് റെയിൽ പദ്ധതി.നിശ്ചയിച്ചതിലും അതിവേഗത്തിലാണ് ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഓരോഘട്ടവും പൂർത്തിയാകുന്നത്. കടൽപ്പാലത്തിന്റെ നിർമാണവും പൂർത്തിയായതോടെ സ്വപ്നപദ്ധതി ഉടൻ യാഥാർഥ്യമാകും.അബുദാബി ഖലീഫ തുറമുഖത്തെയും ദേശീയ റെയിൽശൃംഖലയായ ഇത്തിഹാദ് റെയിൽവേ നെറ്റ്വർക്കുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ കടൽപ്പാലം. 100 തൂണുകളിലാണ് പാലം നിർമിച്ചിരിക്കുന്നത്. ഒരുകിലോമീറ്ററാണ് നീളം. ഒരുവർഷം ഒരുകോടി കണ്ടെയ്നറുകൾ വഹിക്കാൻ ഇതിനു ശേഷിയുണ്ടാകും. നിലവിൽ കണ്ടെയ്നർ ടെർമിനലിനെ ബന്ധിപ്പിച്ച് വാഹനങ്ങൾക്ക് കടന്നുപോകാൻ നിർമിച്ച കടൽപ്പാലത്തിന് സമാന്തരമായാണ് റെയിൽവേ കടൽപ്പാലം നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. പരിസ്ഥിതിസംരക്ഷണ മാനദണ്ഡങ്ങൾ പരിഗണിച്ചുകൂടിയാണ് പാലം നിർമിച്ചിരിക്കുന്നത്. വേലിയേറ്റസമയങ്ങളിൽ സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും പവിഴപ്പുറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് നിർമാണം. കാറ്റിന്റെ വേഗം, ദിശമാറ്റം, കൊടുംചൂട്, ഈർപ്പത്തിന്റെ വ്യതിയാനം തുടങ്ങി കാലാവസ്ഥാ പരിസ്ഥിതി വെല്ലുവിളികൾ അതിജീവിച്ചായിരുന്നു റെക്കോഡ് വേഗത്തിൽ പാലം നിർമിച്ചത്.320 പേരടങ്ങുന്ന ജീവനക്കാരുടെ 10 ലക്ഷത്തിലേറെ മണിക്കൂറുകളുടെ അധ്വാനഫലമാണിത്. ചരക്കുഗതാഗതത്തിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കുന്ന ഈ പാലത്തിലൂടെ ഗുഡ്സ് ട്രെയിനുകൾക്കുപുറമേ പാസഞ്ചർ ട്രെയിനുകളും കടന്നുപോകും. ഇതോടെ മറ്റൊരു നാഴികക്കല്ലുകൂടി പൂർത്തിയാക്കിയിരിക്കുകയാണ് ഇത്തിഹാദ് റെയിൽ പദ്ധതി.
No Comments
Leave a Comment