ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു
August 8, 2022
യു.എ.ഇ.യിൽ ഇന്ധനവില കുറഞ്ഞതോടെ, ഷാർജയിൽ വർധിപ്പിച്ച ടാക്സി യാത്രാനിരക്ക് കുറച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ.) അറിയിച്ചു.പുതിയ തീരുമാനപ്രകാരം ടാക്സിയാത്രാനിരക്ക് ഏറ്റവും കുറഞ്ഞത് 17.50 ദിർഹത്തിൽനിന്ന് 15.50 ദിർഹമായിട്ടുണ്ട്. ആറാംതീയതി മുതൽ പുതിയനിരക്ക് പ്രാബല്യത്തിലായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.രാജ്യത്തെ ഇന്ധനവിലയുടെ അടിസ്ഥാനത്തിൽ എല്ലാമാസവും ടാക്സി സേവനനിരക്കിൽ മാറ്റമുണ്ടാകുമെന്ന് എസ്.ആർ.ടി.എ. നേരത്തേ അറിയിച്ചിരുന്നു. ഷാർജ എക്സിക്യുട്ടീവ് കൗൺസിലിന്റെ നിർദേശപ്രകാരം എസ്.ആർ.ടി.എ.യാണ് നിരക്കുകളിലെ പരിഷ്കരണം നടപ്പാക്കുന്നത്. ജൂലായിൽ യു.എ.ഇ.യിലെ ഇന്ധനവില ഉയർന്നതോടെ ടാക്സി യാത്രാനിരക്കുകളും വർധിപ്പിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് 13.50 ദിർഹത്തിൽനിന്ന് 17.50 ദിർഹമായി നിരക്ക് കൂട്ടിയത്.ഓഗസ്റ്റിൽ പെട്രോൾ ലിറ്ററിന് 60 ഫിൽസും ഡീസലിന് 62 ഫിൽസും കുറഞ്ഞിട്ടുണ്ട്. ഷാർജയിൽ ടാക്സിയാത്രാനിരക്ക് കുറച്ച നടപടിയെ പൊതുജനങ്ങൾ സ്വാഗതംചെയ്തു.
No Comments
Leave a Comment