ഷാർജയിൽ കൂടുതൽ പെയ്ഡ് പാർക്കിങ് കേന്ദ്രങ്ങൾ
August 5, 2022
ഷാർജ ഖോർഫക്കാനിൽ പുതുതായി പണമടച്ചുള്ള പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് നഗരസഭ അറിയിച്ചു. ഈ മാസം 15-മുതൽ ഇവിടങ്ങളിൽ പുതിയ പെയ്ഡ് പാർക്കിങ് കേന്ദ്രങ്ങൾ തുറന്നുകൊടുക്കും. ഷാർജയിലെ മുതിർന്ന പൗരന്മാർക്ക് പാർക്കിങ് സൗകര്യങ്ങൾ സൗജന്യമായി ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.സൗജന്യ പാർക്കിങ് ലഭിക്കുന്നതിനായി എമിറേറ്റ്സ് ഐ.ഡി.,വാഹനത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, വാഹന രജിസ്ട്രേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഉൾപ്പെടുത്തി മുതിർന്ന പൗരന്മാർക്ക് നഗരസഭയിൽ നേരിട്ടെത്തിയും വെബ്സൈറ്റിലൂടെയും ( www.khormun.gov.ae) അപേക്ഷകൾ സമർപ്പിക്കാം.
No Comments
Leave a Comment