വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്
August 8, 2022
യു.എ.ഇ.യിൽ വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കരുതെന്ന് പോലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്ത് താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പോലീസ് വിശദീകരിച്ചു. കാറുകൾ അടച്ചിട്ടാൽ താപനില ഉയരാനും ഓക്സിജന്റെ അളവ് കുറയാനും ഇടയാകും. അത് കുട്ടികളെ മരണത്തിലേക്ക് നയിച്ചേക്കുമെന്ന് പോലീസ് ഓർമിപ്പിക്കുന്നു. നേരിട്ടുള്ള സൂര്യപ്രകാശത്തിനുകീഴിൽ വാഹനങ്ങൾ പാർക്കുചെയ്യുമ്പോൾ വാഹനങ്ങൾക്കുള്ളിലെ താപനില ക്രമാതീതമായി വർധിക്കുകയും അതുവഴി കുട്ടികൾക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുകയുംചെയ്യും.കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോയാൽ 10 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും ലഭിക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
No Comments
Leave a Comment